സാഹിത്യോത്സവ് രൂപപ്പെടുത്തുന്നത് പ്രബുദ്ധരായ ഒരു സമൂഹത്തെ : മന്ത്രി എം ബി രാജേഷ്

 

തൃത്താല : പ്രബുദ്ധരായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിച്ചു എന്നതാണ് സാഹിത്യോത്സവിന്റെ ഏറ്റവും മികച്ച നേട്ടമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം പി രാജേഷ് പറഞ്ഞു. ശനി ഞായർ ദിവസങ്ങളിലായി പടിഞ്ഞാറങ്ങാടിയിൽ വച്ച് നടക്കുന്ന എസ് എസ് എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 9 സെക്ടറുകളിൽ നിന്നും 10 ക്യാമ്പസുകളിൽ നിന്നുമായി 600 ലേറെ പ്രതിഭകളാണ് സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. സമസ്ത പട്ടാമ്പി താലൂക്ക് പ്രസിഡണ്ട് ഹാഫിള് സുബൈർ മിസ്ബാഹി പതാക ഉയർത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗം സാദിക്ക് നിസാമി തെന്നല പ്രമേയ പ്രഭാഷണം നടത്തി. ഫള്ലുറഹ്മാൻ അഹ്സനി, ജലീൽ അഹ്സനി, ഹൈദർ മുസ്ലിയാർ, സയ്യിദ് യാസീൻ ജിഫ്രി, സ്വാലിഹ് മോളൂർ, റാഫി കൊപ്പം, സലീഖ് അഹ്സനി, സഫുവാൻ റഹ്മാനി, ഉബൈദ് ഹാജി, മുഹമ്മദ് എം വി പങ്കെടുത്തു. ഉനൈസ് അദനി അധ്യക്ഷത വഹിച്ചു. മൊയ്തീൻ ഷ അഹ്സനി സ്വാഗതവും കബീർ ബുഖാരി നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം