മഴക്കാലമായതോടെ ചെളിക്കുളമായി ഗതാഗതയോഗ്യമല്ലാതായ വട്ടൊളളിക്കാവ് - ചാത്തനൂർ - കറുകപുത്തൂർ റോഡിൽ വാഴ നട്ടുകൊണ്ട് നാട്ടുകാരുടെ പ്രതിഷേധം.
ദിനം പ്രതി നൂറുകണക്കിന് ആളുകൾ ഗതാഗതത്തിനായി ആശ്രയിക്കുന്ന ഈ റോഡിന്റെ പണി ആരംഭിച്ച് ആറു മാസത്തിലധികമായിട്ടും പണികൾ എങ്ങുമെത്തിയില്ല.മഴ പെയ്തതോടെ റോഡ് മുഴുവൻ ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ റോഡിലെ കുഴിയിൽ വീഴുന്നത് പതിവായിരിക്കുന്നു.