നവീകരിച്ച കുണ്ടുകാട് - തലക്കശ്ശേരി മഹല്ല് ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം ജൂൺ 1 ന് ഞായർ അസർ നമസ്കാരത്തിന് നേതൃത്വം നൽകി സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. ഡോ.അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥിയാകും.
ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 2300 ലേറെ ആളുകൾക്ക് ഒരേസമയം നിസ്കരിക്കാൻ കഴിയുന്ന വിശാലമായ നവീകരണ പ്രവർത്തിയാണ് രണ്ടര വർഷത്തോളമായി നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമായി പൂർത്തീകരിച്ചത്. മത വിദ്യാർഥികളുടെ റസിഡൻഷ്യൽ സൗകര്യവും, വിശാലമായ പാർക്കിംഗ് സൗകര്യവും നവീകരണത്തിന്റെ ഭാഗമായി വിപുലപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയിൽ അനുഗ്രഹ പ്രഭാഷണവും ആംബുലൻസ് സമർപ്പണവും സമസ്ത കേന്ദ്ര മുശാവറ അംഗം എം. വി ഇസ്മായിൽ മുസ് ലിയാർ നിർവഹിക്കും. കുണ്ടുകാട് മുദരിസ് ജസീൽ കമാലി ഫൈസി ആമുഖഭാഷണം നിർവഹിക്കും.