പുഞ്ചിൽ പാകിസ്‌ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പഹൽഗാം ആക്രമണത്തിൽ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ അതിർത്തി മേഖലകളിൽ 12 ദിവസമായി തുടരുന്ന പ്രകോപനം ശക്തമാക്കിയിരിക്കുയാണ് പാകിസ്ഥാൻ. അതിർത്തി ഗ്രാമങ്ങൾ ലക്ഷ്യമിട്ട് പാകിസ്‌ഥാൻ നടത്തുന്ന ഷെല്ലാക്രമണത്തിൽ കുട്ടികൾ അടക്കം 15 പേർക്ക് ജീവൻ നഷ്‌ടമായിട്ടുണ്ട്. രണ്ട് സിആർപിഎറ് ജവാൻമാരടക്കം 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച്, ഉറി തുടങ്ങിയിടങ്ങളിൽ ജനവാസ മേഖലകളിലാണ് നിർത്താതെയുള്ള ഷെല്ലാക്രമണം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾ അഗ്നിക്കരയായി. പ്രത്യാക്രമണത്തിൽ പാക് സൈനികർ കൊലപ്പെട്ടു.
പാക്കിസ്ഥാന്റേത് അതിരുകടന്ന നീക്കം എന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചു. അതേസമയം നിയന്ത്രണ രേഖയിൽ പാക് ഷെല്ലാക്രമണങ്ങൾ തുടരുന്നതിനിടെ ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് കരസേന മേധാവി പ്രതികരിച്ചിരുന്നു. നിയന്ത്രണരേഖയിൽ ഇന്ത്യക്കാർക്ക് നേരെ പാക്കിസ്‌ഥാൻ ആക്രമണം നടത്തുന്നു. കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യൂണിറ്റുകൾക്ക് പൂർണ പ്രവർത്തന സ്വാതന്ത്യമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
ഇന്ത്യയുടെ ദൗത്യത്തിന് പിന്നാലെ ശക്‌തമായി പ്രതികരിക്കാൻ പാകിസ്ഥാന് അവകാശമുണ്ടെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചത് ഇന്ത്യക്ക് മറുപടി നൽകാൻ സൈന്യത്തെ ചുമതലപ്പെടുത്തിയെന്നും തുടർനടപടി സൈന്യം സ്വീകരിക്കുമെന്നുമാണ് പാക് സർക്കാറിന്റെ പ്രതികരണം. ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുമെന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം. ഇന്ത്യ പിന്മാറുകയാണെങ്കിൽ ഞങ്ങൾ ഉറപ്പായും സംഘർഷം ഒഴിവാക്കുമെന്നും ഖ്വാജ പറഞ്ഞു.
Tags
National