തൃത്താല - പട്ടാമ്പി ബ്ലോക്ക് ക്ലസ്റ്റർ അരങ്ങ് കുടുബശ്രീ ഓക്സിലറി സർഗോത്സവം 2025 കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പട്ടാമ്പി MLA മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വിപി റജീന അദ്ധ്യക്ഷയായി.
പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി, പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റ് ഗീതമണികണ്ഠൻ മുഖ്യാതിഥികളായി.
കുടുബശ്രീ ജില്ലാ അസിസ്റ്റൻ്റ് കോർഡിനേറ്റർ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി.
കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, നാഗലശ്ശേരി പ്രസിഡണ്ട് വി വി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ, ബ്ലോക്ക് മെമ്പർ കെ വി ബാലകൃഷ്ണൻ, കപ്പൂർ വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി , വി യു സൂജിത , ഫസീല , CDS ചെയർ പേഴ്സൺ സുജാത മനോഹരൻ,ജില്ലാ പ്രോഗ്രാം മാനേജർ ചിന്ദു മാനസ് സംസാരിച്ചു. എല്ലാ CDS ചെയർ പേഴ്സൺമാരും പങ്കെടുത്തിരുന്നു.
Tags
തൃത്താല