വല്ലപ്പുഴ റെയില്‍വെ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും

ഷൊര്‍ണൂര്‍- നിലമ്പൂര്‍ റോഡ് റെയില്‍പാതയില്‍ വാടാനംകുറിശ്ശി- വല്ലപ്പുഴ സ്റ്റേഷനുകള്‍ക്കിടിയിലുള്ള വല്ലപ്പുഴ റെയില്‍വെ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി നാളെ (മെയ് എട്ട്) രാത്രി 8 മണി മുതല്‍ മെയ് ഒമ്പതിന് രാവിലെ എട്ടു മണി വരെ അടച്ചിടുമെന്ന് റെയില്‍ വെ സീനിയര്‍ സെക്‍ഷന്‍ എഞ്ചിനീയര്‍ (അങ്ങാടിപ്പുറം) അറിയിച്ചു. വല്ലപ്പുഴയില്‍ നിന്നും പൊയിലൂര്‍ ഭാഗത്തേക്കുള്ള യാത്രയ്ക്ക് വല്ലപ്പുഴ- ചുരക്കോട് – പൊയിലൂര്‍ പാത ഉപയോഗപ്പെടുത്തണം.

ഷൊര്‍ണൂര്‍- നിലമ്പൂര്‍ റോഡ് റെയില്‍പാതയില്‍ വലപ്പുഴ – കുലുക്കല്ലൂര്‍ സ്റ്റേഷനുകള്‍ക്കിടിയിലുള്ള കെല്ല റെയില്‍വെ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി നാളെ (മെയ് എട്ട്) രാത്രി 8 മണി മുതല്‍ മെയ് ഒമ്പതിന് രാവിലെ എട്ടു മണി വരെ അടച്ചിടുമെന്ന് റെയില്‍ വെ സീനിയര്‍ സെക്‍ഷന്‍ എഞ്ചിനീയര്‍ (അങ്ങാടിപ്പുറം) അറിയിച്ചു. പട്ടാമ്പിയില്‍ നിന്നും ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുള്ള യാത്രയ്ക്ക് പട്ടാമ്പി- യാറം- മുളയങ്കാവ്- ചെര്‍പ്പുളശ്ശേരി പാത ഉപയോഗപ്പെടുത്തണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം