ആനക്കര: കുമ്പിടിയില്‍ ഓടുന്ന കാറിന് മുകളിൽ മരക്കൊമ്പ് പതിച്ചു. കുമ്പിടി സെന്ററിൽ തൃത്താല റോഡിൽ ഗവ. ആശുപത്രിക്ക് സമീപം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. കാറിൻ്റെ പിൻ ഭാഗത്താണ് വലിയ മാവിൻ കൊമ്പ് പതിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ള യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags
പ്രാദേശികം