കപ്പൂർ ഗ്രാമ പഞ്ചായത്തിലെ കപ്പൂർ കൂടുബാരോഗ്യ കേന്ദ്രം (പറക്കുളം ) ഈവനിംഗ് ഒ.പി പ്രവർത്തനം ആരംഭിച്ചു. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻറിഗ് കമ്മറ്റി ചെയർമാൻമാരായ കെ.വി.രവീന്ദ്രൻ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി.ജയൻ, എച് എം സി അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, മൊയ്തീൻകുട്ടി, കെ.രാജൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ജംഷി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലർക്ക് പ്രദീബ നന്ദിയും പറഞ്ഞു. എല്ലാവരുടേയും സഹകരണവും പിന്തുണയും തുടർന്ന് ഉണ്ടാവണന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
Tags
കപ്പൂർ