വട്ടംകുളത്ത് വിദ്യാലയങ്ങളിൽ ശുചിത്വ പരിശോധന തുടങ്ങി

  എടപ്പാള്‍ : സേഫ് വട്ടംകുളം പരിപാടിയുടെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തി. സ്കൂൾ പരിസരം, ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചി മുറി, പുകയില വിരുദ്ധ ബോർഡുകൾ എന്നിവ പരിശോധിച്ചു.

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് ശുചിത്വ നിലവാരങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പരിശോധന പരിപാടി നടത്തിയത്. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, എം.പി.രേഖ, കെ.ജി.നിനു, രേഷ്മ പ്രവീൺ എന്നിവർ നേതൃത്വം നൽകി.

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും പരിശോധന നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ഫസൽ എം.എച്ച്. അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം