കൂറ്റനാട് നിന്നും മലമ്പാമ്പിനെ പിടികൂടി

കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കള്ളിവളപ്പിൽ റോഡിൽ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. വാർഡ് മെമ്പർ ഇന്ദിര പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സുധീഷ് കൂറ്റനാടിനെ വിവരമറിയിക്കുകയും, വനം വകുപ്പ് റസ്ക്യൂ വാച്ചർ കൂടിയായ സുധീഷ് എത്തി മലമ്പാമ്പിനെ പിടികൂടുകയും ആയിരുന്നു. ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടുകൂടിയാണ് മലമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ കൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് തുറന്നു വിടും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം