ധരംശാല: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവെച്ചു. ഹിമാചൽ പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. അതിർത്തിയിലെ സംഘർഷ സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിച്ചത്.
നിലവിലെ സാഹചര്യം പരിഗണിച്ച് ഇന്നത്തെ മത്സരം റദ്ദാക്കുകയാണെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സൈകിയ പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്സ് 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിൽ നിൽക്കവേയാണ് മത്സരം നിർത്തിയത്. പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് മുഴുവൻ കാണികളെയും ഒഴിപ്പിച്ചു.
ഓപ്പണർമാരായ പ്രിയാൻഷ് ആര്യ (70), പ്രഭ്സിമ്രൻ സിങ് (50*) എന്നിവർ മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. 34 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും സഹിതമായിരുന്നു പ്രിയാൻഷ് ആര്യയുടെ ഇന്നിങ്സ്. പ്രിയാൻഷ് പുറത്തായതിനെ പിന്നാലെ മത്സരം നിർത്തുകയായിരുന്നു.
Tags
കായികം