കോട്ടക്കലിൽ വാഹനങ്ങളിൽ ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം. പരിക്കേറ്റ പത്തിലേറെ പേരേ ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.

കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു. കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 9:00 മണിയോടെയാണ് അപകടം നടന്നത്.

ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജംങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം