കൂറ്റനാട് മലറോഡിൽ വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

 


കൂറ്റനാട്: കൂറ്റനാട് - പടിഞ്ഞാറങ്ങാടി പാതയിൽ മലറോഡ് ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തിന് മുൻവശം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ (വെള്ളിമൂങ്ങ) വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ കരിമ്പ സ്വദേശിയായ യാത്രികന് പരിക്കേറ്റു. ബുധനാഴ്ച കാലത്ത് പതിനൊന്നരയോടെയാണ് സംഭവം. കരിമ്പയിൽ നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലക്കുകയും തുടർന്ന് കെഎസ്ഇബി ജീവനക്കാർ വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം