തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ "അൻപോട് തൃത്താല" യുടെ പരുതൂർ ചാപ്റ്റർ മെഗാ മൾട്ടി സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് ജൂൺ 29 ഞായറാഴ്ച നടത്താൻ കൊടിക്കുന്ന് റെഡ് സ്റ്റാർ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപകരണ യോഗം തീരുമാനിച്ചു.
കൂറ്റനാട്ട് വെച്ച് നടത്തിയ മെഗാ ക്യാമ്പിൻ്റെ തുടർച്ചയെന്നോണമാണ് പരുതൂർ പഞ്ചായത്തിലെ ജനങ്ങൾക്കായി മന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരം ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന വിഗദ്ധ ഡോക്ടർമാരുടെ സംഘം ക്യാമ്പിൽ പങ്കെടുക്കും.
അലോപ്പതി, ആയുർവേദം ഉൾപ്പെടെ 15 ലധികം വിഭാഗങ്ങളിലായി സർജറി ഉൾപ്പെടുന്ന തുടർ സൗജന്യ ചികിത്സയും മരുന്നും രോഗികൾക്ക് നൽകും. ഇതിനോടനുബന്ധിച്ച് ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം അൻപോട് തൃത്താല മണ്ഡലം കൺവീനർ ഡോ. ഇ സുഷമ ഉദ്ഘാടനം ചെയ്തു. ഡോ. കെ സൂര്യനാരായണൻ അധ്യക്ഷനായി. പി സുധീർ, ഡോ: പി സിദ്ദിഖ്, സുബ്രഹ്മണ്യൻ, പി കെ ചെല്ലുകുട്ടി, കെ സി അലി ഇക്ബാൽ, പി വി രാമദാസ്, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, വി പി ഹരിനാരായണൻ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹി കളായി ബഹു തദ്ദേശ പാർലിമെൻ്ററി എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ്(ചെയർമാൻ), ഡോ: കെ സൂര്യനാരായണൻ(വർക്കിംഗ് ചെയർമാൻ)പി സുധീർ (ജനറൽ കൺവീനർ ),എം.മോഹൻ ദാസ്, ബെൻസീറ(വൈസ് ചെയർമാൻ),ഇ.പി. ശിവശങ്കരൻ,വി.പി. ഹരി നാരായണൻ(ജോ: കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്, പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻ്റർ, അഡ്വ. എം വിജയകുമാർ ആൻഡ് പി വാസുദേവൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.