പട്ടാമ്പി മണ്ഡലത്തിലെ മുതുതല കുടുംബാരോഗ്യകേന്ദ്രം കെട്ടിടം 18ന് രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 1996-97ൽ ആരംഭിച്ച സ്ഥാപനം പരിമിതികളുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്. അണ്ണേകോട്ടിൽ ഭാർഗവി പെരുമ്പ്ര നേശ്യാർ സൗജന്യമായി നൽകിയ 25 സെൻ്റിലാണ് കെട്ടിടം പണിതത്.
2021-22ലെ സംസ്ഥാന ബജറ്റിലാണ് കെട്ടിടത്തിന് രണ്ടുകോടി രൂപ അനുവദിച്ചത്. 2022 നവംബറിൽ നിർമ്മാണം തുടങ്ങി.
8,200 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഒ.പി രജിസ്ട്രേഷൻ, പരിശോധനാ മുറികൾ, വെയ്‌റ്റിങ് ഏരിയ, ഫാർമസി, സ്റ്റോർ റൂം, നിരീക്ഷണ വാർഡ്, ഇൻജക്ഷൻ മുറി, ഡ്രസ്സിങ് മുറി, ഐസൊലേഷൻ മുറി, ഒന്നാമത്തെ നിലയിൽ ഓഫീസ്, മെഡിക്കൽ ഓഫീസർ കാബിൻ, കോൺഫറൻസ് ഹാൾ, വാക്സിനേഷൻ റൂം, പാലിയേറ്റീവ് റൂം, ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ്, നഴ്‌സ് മുറി എന്നിവയുണ്ട്.