തൃത്താലയുടെ ജനകീയ എം എൽ എ ആയിരുന്ന എം പി താമി താഴെ തട്ടിൽ നിന്നും ഉയർന്നുവന്നു തൃത്താലയുടെ വികസനത്തിന് തുടക്കം കുറിച്ച കാലത്തിനു മുന്നേ സഞ്ചരിച്ച നേതാവ് ആയിരുന്നുവെന്ന് കെ പി സി സി നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ അഭിപ്രായപെട്ടു.
കപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് രാജീവ് ഭവനിൽ മുൻ തൃത്താല എം എൽ എയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന എം പി താമിയുടെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ സി എച്ഛ് ഷൌക്കത്തലി, പി മാധവദാസ്, കെ ബാബുനാസർ, യൂ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ടി കെ സുനിൽ കുമാർ,
പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി ബാലൻ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി കെ അപ്പുണ്ണി,ഇ പി ഗോപാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ പി രാജീവ്, മുഹമ്മദ് മനോജ്, ഇബ്രാഹിം കുട്ടിമാസ്റ്റർ, കുഞ്ഞിമോൻ, നാസർ കപ്പൂർ, ജമാൽ ആളത്, അജീഷ്, കെ പി എം ഷരീഫ്, കെ പ്രകാശ്, കെ യൂസഫ്, ഇസ്മയിൽ, സിദ്ധിക്ക്, പി ചന്ദ്രൻ, അസ്സൈനാർ, മണ്ഡലം പ്രസിഡന്റുമാരായ മുരളി മൂതാട്ട്, സലിം ആനക്കര, കെ കുഞ്ഞഹമ്മത്, ഹുസൈൻ പുലിയഞ്ഞാലിൽ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ടി എം നഹാസ്, സനോജ് കണ്ടലായിൽ, ഇജാസ് തുടങ്ങിയവർ സംസാരിച്ചു.