പടിഞ്ഞാറങ്ങാടി തൃത്താല റോഡിലെ വാടകവീട്ടിൽ നിന്നും യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശി നെല്ലിക്ക പറമ്പിൽ സുധീഷ് (28)നെയാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുമാസമായി നഴ്സിംഗ് അസിസ്റ്റന്റ് ജോലി ചെയ്തു വരികയായിരുന്നു സുധീഷ്. മരണകാരണം വ്യക്തമായിട്ടില്ല. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.