തൃത്താല ബ്ലോക്ക് വനിതാ സഹകരണ സംഘത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

സി.പി.എം നിയന്ത്രിക്കുന്ന തൃത്താല ബ്ലോക്ക് വനിതാ സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പും ഗുരുതരമായ ക്രമക്കേടുകളുമാണ് നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാട്ടായയിൽ പ്രവർത്തിക്കുന്ന സംഘത്തിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. പണം നഷ്ടപ്പെട്ട നിരവധി നിക്ഷേപകർ ആശങ്കയിലാണെന്നും അവർ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണെന്നും നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ നടപടി ഉണ്ടാവണമെന്നും മണ്ഡലം നേതാക്കൾ ആവശ്യപ്പെട്ടു. 
കെ.പി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ടി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പി.വി മുഹമ്മദാലി, ഇ.റാണി, ഹബീബ് കോട്ടയിൽ, കെ.വിനോദ്, ഫസലുൽ ഹഖ്, കെ.അനിൽ, സി.പി മുസ്തഫ, പി.കെ മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം