കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വീടിന്‍റെ രണ്ടാം നിലയിൽ വെട്ടേറ്റ് മരിച്ച നിലയിൽ. റിട്ട അധ്യാപിക ജ്യോതി, മകൻ നവീൻ കൃഷ്ണ എന്നിവരാണ് മരിച്ചത് . അമ്മയെ വെട്ടിക്കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
ജ്യോതിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്‍ ക്ഷേത്രത്തില്‍ പോയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. തിരിച്ചെത്തിയ ജയകൃഷ്ണന്‍ കണ്ടത് ഭാര്യയും മകനും രക്തത്തില്‍ കുളിച്ച് ജീവനറ്റ് കിടക്കുന്നതാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് അധ്യാപികയായ ജ്യോതി ജോലിയില്‍ നിന്ന് വിരമിച്ചത്. ജ്യോതിയ്ക്ക് കഴുത്തിലാണ് വെട്ട്.
നവീന് നെഞ്ചിലും വയറിലും കുത്തേറ്റിട്ടുണ്ട്. നവീന്‍ അമ്മയെ കൊന്ന ശേഷം സ്വയം കുത്തിയതെന്നാണ് നിഗമനം. പുറത്തുനിന്ന് ആരും വന്നതായി വിവരമില്ലെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. വിരലടയാള വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതക വാര്‍ത്തകേട്ട നടുക്കത്തിലാണ് നാട്ടുകാര്‍
