
112 വര്‍ഷത്തെ പെരുമയുളള ഗോഖലെ ഗവഃ ഹയര്‍സെക്കന്ററി സ്കൂള്‍ ഇത്തവണ തൃത്താല സബ്ജില്ല കലോത്സവത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം നേടി. ഇത്തവണ ഗണിത ശാസ്ത്രമേളയിലും ഗോഖലെ സ്കൂള്‍ സബ്ജില്ലയില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠന പ്രവര്‍ത്തനങ്ങളോടൊപ്പം അധ്യാപകരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കലാ പ്രവര്‍ത്തനങ്ങളാണ് ഒന്നാം സ്ഥാനം നേടുവാന്‍ ഗോഖലെയെ സഹായിച്ചത്.
നൃത്തം, സംഗീതം , നാടകം തുടങ്ങിയവയില്‍ മികച്ച പരിശീലനം സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.പാലക്കാട് ജില്ലയിലെ ഏക മാതൃക വിദ്യാലയമായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തതും ഈ വിദ്യാലയത്തെയാണ്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കൂം പിന്തുണ നടല്‍കുന്ന പി ടി എ, എസ് എം സി , എം പി ടി എ സംഘടന സംവിധാനവും ഇവിടെയുണ്ട്. സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകളും അതിന് നേതൃത്വം നല്കുന്ന ജി സാഗ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയും ഇവിടത്തെ പ്രത്യേകതയാണ്.