ജല സംരക്ഷണ ക്യാമ്പയിൻ സോൺ ഉദ്ഘാടനം നടത്തി

തൃത്താല: ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ ജല സംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനം പറവകൾക്ക് തണ്ണീർ കുടം സ്ഥാപിച്ച് കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോൺ പ്രസിഡന്റ്‌ അബ്ദുറസാഖ് സഅദി അലൂർ നിർവഹിച്ചു.

ക്യാമ്പയിന്റെ ഭാഗമായി അമ്പത്തി എട്ട് യൂണിറ്റുകളിലായി ആയിരത്തിലേറെ വീടിളുകളിലാണ് തണ്ണീർ കുടങ്ങൾ സ്ഥാപിക്കുന്നത്. മാർച്ച് 10 മുതൽ മെയ് 31 വരെ നടക്കുന്ന ക്യാമ്പയിനിൽ

തണ്ണീർ പന്തൽ,ജലാശയ ശുദ്ധീകരണം, കുടിവെള്ള വിതരണം, സന്ദേശ പ്രഭാഷണം എന്നിവ പദ്ധതി യുടെ ഭാഗമായി നടപ്പിലാകുമെന്ന് സാമൂഹികം സെക്രട്ടറി ഹാശിം സഖാഫി ചെരിപ്പൂർ അറിയിച്ചു. പരിപാടിയിൽ സോൺ, സർക്കിൾ ഭാരവാഹികൾ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം