ശാസ്ത്രീയ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: വി.ടി.ബൽറാം

ശാസ്ത്രീയ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുക എന്നത് ഭരണഘടനാപരമായി ഓരോ പൗരന്റെയും മൗലിക കർത്തവ്യമാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം പറഞ്ഞു.

ലോകം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനേയും ബഹിരാകാശ ശാസ്ത്രത്തേയും കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒരു വിജ്ഞാന സമൂഹമാവാൻ കൊതിക്കുന്ന കേരളത്തിലെ ദൈനംദിന ചർച്ചകൾ പലപ്പോഴും ബാലിശവും ലജ്ജാകരവുമായി അധ:പതിക്കുകയാണ്. 
'ശാസ്ത്രവേദി'യുടെ തൃത്താല നിയോജക മണ്ഡലം തല പ്രവർത്തനോദ്ഘാടനം കൂറ്റനാട് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ ശാസ്ത്രീയമായ ബോധവൽക്കരണങ്ങൾക്ക് ശാസ്ത്രവേദി തൃത്താലയിൽ നേതൃത്വം നൽകുമെന്നും വി.ടി.ബൽറാം പറഞ്ഞു.

'ശാസ്ത്രവേദി' പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ:ലക്ഷ്മി ആർ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃത്താല നിയോജക മണ്ഡലം പ്രസിഡന്റായി തോംസൺ കുമരനെല്ലൂർ ചുമതലയേറ്റെടുത്തു. പി.എം.മധു, കെ.വിനോദ്,പി. ബാലകൃഷ്ണൻ, സനോജ് കുമ്പിടി, ഡോ:അരുൺ കരിപ്പാൽ,സിദ്ധീഖ് മാസ്റ്റർ,സി.പി.മോഹനൻ മാസ്റ്റർ,വിദ്യാസാഗർ, ഫക്രുദ്ദീൻ പടിഞ്ഞാറങ്ങാടി  എന്നിവർ സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജെൻ സിനെ ക്കുറിച്ച് തോംസൺ കുമാരനെല്ലൂരും വെർച്വൽ റിയാലിറ്റിയെ ക്കുറിച്ച് ക്ലാസ്സെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം