യുഎഇ തൃത്താല മഹല്ല് കൂട്ടായ്മ ഷാർജയിൽ കുടുംബ സംഗമവും ഇഫ്താർ മീറ്റും നടത്തി

യുഎഇ തൃത്താല മഹല്ല് കൂട്ടായ്മ ഷാർജയിൽ കുടുംബ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്തു. നാട്ടിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു.

സന്ദർശനാർത്ഥം നാട്ടിൽ നിന്ന് എത്തിയ പി വി. മുഹമ്മദലി, ഏഷ്യാഡ് അസൈനാർ എന്നിവരെ ആദരിക്കുകയും
നീണ്ട കാല പ്രവാസം മതിയാക്കി തിരിച്ച് പോകുന്ന കൊടക്കാഞ്ചേരി മുസ്തഫക്ക് യാത്രയപ്പും നൽകി. വി.വി ശമീർ, എം എൻ നാസർ, എ കെ. നസീർ, എ എൻ റഷീദ്, കെ. നാസർ, കെ.ഹുസൈൻ, എം എൻ ഷാഫി, എം എൻ. അൻവർ തുടങ്ങിയവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം