പരുതൂർ ഹയർ സെക്കന്ററി സ്കൂളിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു

കാരമ്പത്തൂർ: പരുതൂർ ഹയർ സെക്കന്ററി സ്കൂളിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ,വിമുക്തി കോർഡിനേറ്റർ പട്ടാമ്പി എക്സൈസ് റേഞ്ച് ശ്രീ കെ.മണികണ്ഠൻ മുഖ്യാഥിതി ആയി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അരവിന്ദാക്ഷൻ. പി സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ് മെമ്പർ എം.പി ഉമ്മർ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ അൻവർ സാദത്ത് കെ. അധ്യക്ഷതവഹിച്ചു.

സ്കൂൾ മാനേജ്മെന്റ് പ്രതിനിധി വി.എ കൃഷ്ണൻ മാസ്റ്റർ,അഡ്വക്കേറ്റ് ലെൻസി,സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ അംഗം ടി.സിദ്ധീഖ് എന്നിവർ യോഗത്തിൽ ആശംസകൾ നേർന്നു. കെ.സി ഷാജി മോൻ ചടങ്ങിന് നന്ദി അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.മണികണ്ഠൻ മയക്കു മരുന്നിനെതിരെ ബോധവൽക്കരണ പ്രതിരോധ ക്ലാസ് എടുത്തു.സ്കൂൾ വിമുക്തി കോർഡിനേറ്റർ ഷിജു.A സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം