"ആവാസ്" അലുമിനി അസോസിയേഷൻ രൂപീകരിച്ചു


കൂറ്റനാട് വട്ടേനാട് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ "ആവാസ്" (Alumni Association of Vattenad School) 1961 മുതലുള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളെയും ഉൾക്കൊണ്ടുകൊണ്ട് ഔദ്യോഗികമായി നിലവിൽ വന്നു. 1973-74 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ട.മേജറും, സിനിമാ സംവിധായകനുമായ മേജർ രവി ഉദ്ഘാടനം ചെയ്തു. ഒരു കാലഘട്ടത്തിൻ്റെ മുഴുവൻ അംഗങ്ങളെയും ചേർത്തുപിടിക്കുന്ന ഒരു പ്രസ്ഥാനമായി ആവാസ് വളരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ആവാസിന്റെ ലോഗോ തയ്യാറാക്കിയ 74-75 ബാച്ചിലെ ആർട്ടിസ്റ്റ് രേവതി വേണുവിനെയും, ആവാസ് എന്ന പേര് നിർദ്ദേശിച്ച 86-87 ബാച്ചിലെ സുനിലിനെയും 68-69 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയായ വി.പി ഐദ്രുമാസ്റ്റർ പൊന്നാട അണിയിച്ചും, ഉപഹാരം നൽകിയും ആദരിച്ചു.എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. 
കെ.സി കൃഷ്ണകുമാർ അനുശോചന പ്രമേയവും, എം.വി രാജൻ റിപ്പോർട്ടും, 
ടി.കെ മുസ്ത‌ഫ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. 
വി.പി സലാം, പി സുരേഷ്‌കുമാർ, സി.പി സുലൈമാൻ, അബ്ദു‌ൾ റഷീദ്, നിഷ, സിദ്ധിക്ക്, എം.കെ ശങ്കരനുണ്ണി, സതീഷ് കാക്കരാത്ത്, രാജേഷ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 

തുടർന്ന് ഓരോ ബാച്ചിൽ നിന്നും മൂന്നുവീതം അംഗങ്ങളെ ഉൾപ്പെടുത്തി ജനറൽ കൗൺസിലും, അതിൽ നിന്നും നിയമാവലി അനുശാസിക്കും വിധം 21 അംഗ ഭരണ സമിതിയും ഉണ്ടായി. ഭാരവാഹികളായി എം.പ്രദീപ് (പ്രസിഡണ്ട്), എം.വി രാജൻ (സെക്രട്ടറി), ടി.കെ മുസ്‌തഫ (ട്രഷറർ),
സി.പി രേണുക, നിഷ, സതീഷ് കാക്കരാത്ത് (വൈസ് പ്രസിഡന്റ്മാർ),
രേവതി വേണു, വി.പി സലാം, എ.വി ബഷീർ(ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഓഡിറ്റർമാരായി എം.ശങ്കരനുണ്ണി, മുഹമ്മദ്കുട്ടി എന്നിവരെയും തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം