കരുതലും കൈത്താങ്ങും : പട്ടാമ്പി താലൂക്ക് അദാലത്തിൽ ലഭിച്ചത് 890 പരാതികള്‍

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടന്ന 'കരുതലും കൈത്താങ്ങും' പട്ടാമ്പി താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 890 പരാതികൾ. ഇതില്‍ 414 പരാതികള്‍ നേരത്തെ ഓണ്‍ലൈന്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേന ലഭിച്ചതാണ്. 476 പരാതികള്‍ അദാലത്തില്‍ സജ്ജീകരിച്ച കൗണ്ടറുകളില്‍ തത്സമയവും ലഭിച്ചു. 321 എണ്ണം തീർപ്പാക്കി. തത്സമയം ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാറിലേക്ക് കൈമാറും. 

പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നഅദാലത്തില്‍ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര, ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, എ.ഡി.എം കെ മണികണ്ഠൻ, ഡെപ്യൂട്ടി കളക്ടര്‍മാരായ സച്ചിന്‍ കൃഷ്ണ, എസ്.സജീദ്, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റേഷൻ കാർഡുകൾ തരംമാറ്റി നൽകാനുള്ള അപേക്ഷകൾ ലഭിച്ചതിനനുസരിച്ച് അദാലത്തിൽ ആകെ 28 കാർഡുകൾ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു. മുൻകൂറായി ലഭിച്ച അപേക്ഷകളിൽ 25 കാർഡുകളും അദാലത്ത് ദിനത്തിൽ ലഭിച്ച അപേക്ഷകളിൽ മൂന്ന് കാർഡുകളും തരംമാറ്റി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം