"വിദ്വാൻ ടി.സി.മമ്മി ജീവിതവും കൃതികളും " പുസ്തക പ്രകാശനം നടന്നു

 


കൂറ്റനാട്:ഫറൂഖ് കോളേജ് മലയാള വിഭാഗം തയ്യാറാക്കിയ 'വിദ്വാൻടി.സി. മമ്മിയുടെ മലയാള ഭാഷയിലുള്ള പാണ്ഡിത്യവും, അദ്ദേഹത്തിനെക്കുറിച്ച് തയ്യാറാക്കിയ ഗഹനമായ പഠനവും ഭാഷാ പ്രയോഗത്തിൽ അദ്ദേഹം സ്വീകരിച്ച ജീവിതസപര്യകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ വിദ്വാൻ ടി.സി.മമ്മി ജീവിതവും കൃതികളും എന്ന കൃതിയുടെ പ്രകാശനം നടന്നു. ഗ്രന്ഥത്തിൻ്റെ എഡിറ്റർ മാങ്ങാട് അബ്ദു റഹിമാനാണ്. ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ആയിഷാസ്വപ്നയുടെ അധ്യക്ഷതയിൽ ടി.സി. അക്ബറിന് ആദ്യ കൃതി നൽകി.

ഗ്രന്ഥകാരനും, സാഹിത്യ നിരൂപകനും, പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം നടത്തി. ഡോ. എം.കെ. മുനീർ മുഖ്യപ്രഭാഷണം നടത്തി. മലയാളവിഭാഗം തലവൻ ഡോ. അബ്ദുൽ അസീസ്, പി.ടി. കുഞ്ഞാലി, ഡോ. മൻസൂറലി , വി . നൂറ, സാഹിത്യകാരൻ എസ്.എ. ഖുദ്സി, അക്ബർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു.

ചിത്രം. വിദ്വാൻ ടി.സി. മമ്മി ജീവിതവും കൃതികളും എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പ്രഭാഷകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവ്വഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം