ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് സി.എച്ച്.സി സ്നേഹസംഗമം നടന്നു

 


ചാലിശ്ശേരി ഗ്രാമപഞ്ചായത്തും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് ഗൃഹ കേന്ദ്രീകൃത പരിചരണ പദ്ധതിയുടെ ഭാഗമായുള്ള സ്നേഹസംഗമം -2025 നടന്നു.ശനിയാഴ്ച രാവിലെ 9 മണിക്ക് ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നിന്നും വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച സ്നേഹ സംഗമ റാലിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ,ഹരിത കർമ്മ സേന പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ചാലിശ്ശേരി ജി.എച്ച്.എസ്‌.എസ്‌. ലെ എൻ.എസ്.എസ് കുട്ടികൾ,നാട്ടുകാർ എന്നിങ്ങനെ 300 ൽ അധികം പേർ പങ്കെടുത്ത റാലി ഗ്രാമപഞ്ചായത്ത് അംബേദ്കർ ഹാളിൽ സമാപിച്ചു.


ഗ്രാമപഞ്ചായത്ത് അംബേദ്കർ ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് വിജേഷ് കുട്ടൻ സ്നേഹ സംഗമം-2025 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.മുഖ്യാതിഥിയായ ഒന്നര പതിറ്റാണ്ടുകാലം ചാലിശ്ശേരി സി.എച്ച്.സി.സൂപ്രണ്ട് ആയിരുന്ന ഡോ:കെ.സുഷമയെ ചടങ്ങിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു.പാലിയേറ്റീവ് നഴ്സുമാരായ സി.സി.മേരിക്കുട്ടി ആർ.റീജ,ഫിസിയോതെറാപ്പിസ്റ്റ് പി.ടി.ഷംന, പാലിയേറ്റീവ് പ്രവർത്തകരായ കെ.കെ.ബാലൻ മാസ്റ്റർ,ഗോപിനാഥ് പാലഞ്ചേരി,പ്രദീപ് ചെറുവാശ്ശേരി എന്നിവരെയും ആദരിച്ചു.


സി.എച്ച്.സി.സൂപ്രണ്ട് ഐ.മൊയ്തീൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,പഞ്ചായത്ത് അംഗങ്ങളായ ഷഹന അലി,റംല വീരാൻകുട്ടി,സജിത ഉണ്ണികൃഷ്ണൻ,സരിത വിജയൻ,ഫാത്തിമത്ത് സിൽജ,പി വി രജീഷ് കുമാർ,ഷഹന മുജീബ്, കെ സുജിത,വിഎസ് ശിവാസ്,പി.ദിജിമോൾ,കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്സൺ ലത സൽഗുണൻ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭിന്നശേഷിക്കാരുടെയും സംഗമത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.ബാബു നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം