പന്നിത്തടം: കാറ്റിൽ ചിറമനങ്ങാട് തെങ്ങു വീണ് വീടിനു നാശം. കൂളിയാട്ടിൽ സുധാകരന്റെ വീടാണു തകർന്നത്. മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തെങ്ങ് കടപുഴകി വീണത്. കടങ്ങോട് പഞ്ചായത്ത് അധികൃതരും ചിറമനങ്ങാട് വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.