ചാലിശ്ശേരി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ ദ്വിതീയ "ശ്രീമുലയംപറമ്പത്തമ്മ" പുരസ്കാരം രാമൻ നമ്പീശനും, കൃഷ്ണൻ നമ്പീശനും സമ്മാനിച്ചു

 


ചാലിശ്ശേരി ശ്രീമുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ കഴക വൃത്തി നിർവ്വഹിച്ചു വരുന്ന രാമൻ നമ്പീശനെയും, കൃഷ്ണൻ നമ്പീശനെയും ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് "ശ്രീ മുലയംപറമ്പത്തമ്മ" പുരസ്കാരം നൽകി ആദരിച്ചു. 

ആറു പതിറ്റാണ്ടോളം ക്ഷേത്രത്തിൽ കഴകവൃത്തി ചെയ്തുവരുന്ന രാമൻ നമ്പീശനും, അര നൂറ്റാണ്ടിലധികമായി കഴക വൃത്തി ചെയ്തുവരുന്ന അനിയൻ കൃഷ്ണൻ നമ്പീശനുമാണ് ദ്വിതീയ ശ്രീ മുലയംപറമ്പത്തമ്മ അമ്മ പുരസ്കാരം നൽകിയത്.

ക്ഷേത്രം മൈതാനിയിലെ ചാലിശ്ശേരി ദഹബ് ഗോൾഡ് & ഡയമണ്ട്സ് വേദിയിൽ മുലയംപറമ്പത്ത് കാവ് കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ രാജൻ പുലിക്കോട്ടിൽ, കെ.കെ.മുരളി, എം.കെ ശ്രീജിത്ത്, സി.കെ സുഷി, ദിബീഷ് വട്ടമാവ്, പ്രശാന്ത് കല്ലുംപുറം, നിഷാദ് കല്ലുംപുറം, കെ.രതീഷ് മോൻ, സബി വട്ടമാവ്, പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം