ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിന് കക്കാട്ടിരി എ.എസ് ബിൽഡേഴ്സ് നൽകിയ ജേഴ്സിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടൻ നിർവഹിച്ചു. സഭ ആത്മായ ട്രസ്റ്റി ഗീവർ മാണി സ്വീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ അനു വിനു അധ്യക്ഷത വഹിച്ചു.
പ്രവൃത്തി പരിചയ മേളയിലും ഗണിത മേളയിലും വിജയികളായ കുട്ടികളെ അനുമോദിച്ചു. എജുക്കേഷൻ ബോർഡ് അംഗം എം.രാജു, എ.എസ് ബിൽഡേഴ്സ് ചെയർമാൻ സിദ്ദീഖ് കക്കാട്ടിരി, പ്രദീപ് ചെറുവാശ്ശേരി, പി.ടി.എ പ്രസിഡണ്ട് റഹിയാനത്ത്, എം.പി.ടി.എ പ്രസിഡണ്ട് ഷെജീറ, സ്റ്റാഫ് പ്രതിനിധി വി.കെ മിനി, പ്രധാനാദ്ധ്യാപിക കെ.കെ സുജ, കെ.മുഹമ്മദ് സൽമാൻ എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം