ആനക്കരയിൽ അനധികൃത കുന്നിടിക്കലും ഭൂമി തരംമാറ്റലും തടഞ്ഞു

ആനക്കര: പട്ടിത്തറ, ആനക്കര വില്ലേജുകളിലായി നടന്ന അനധി കൃത കുന്നിടിക്കലും ഭൂമി തരംമാ റ്റലും റവന്യൂ ഉദ്യോഗസ്ഥർ തട ഞ്ഞു. ആനക്കരയിൽ അനധികൃ തമായി കുന്നിടിച്ച് മണ്ണെടുത്ത രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ പിടി കൂടി. ആനക്കര ഹൈസ്കൂളിനുസ മീപം തിങ്കളാഴ്ചനടന്ന പരിശോധ നയിലാണ് മണ്ണുമാന്തിയന്ത്രങ്ങൾ പിടികൂടിയത്.

പട്ടിത്തറ വില്ലേജിലെ കക്കാ ട്ടിരിയിൽ കവുങ്ങും തെങ്ങിൻ തൈകളും വെച്ചുപിടിപ്പിച്ച് നിലം തരംമാറ്റാൻ നടന്ന ശ്രമം ഉദ്യോഗ സ്ഥർ തടഞ്ഞു. കക്കാട്ടിരി നെടുമ്പുറത്തു മുരളിയുടെ കൃഷിയിട മാണ് തരംമാറ്റാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന്, ഉദ്യോഗസ്ഥരുടെ നിർദേശപ്രകാ രം തൈകൾ പിഴുതുമാറ്റി ഉടമ സ്ഥലം പൂർവസ്ഥിതിയിലാക്കി. പട്ടാമ്പി പരിശോധനാവിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ദീപു, ഉദ്യോഗസ്ഥരായ വിഷ്ണു, അനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നട ത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം