ഹിംസാത്മകയ്ക്ക് പരിഹാരം സർഗ്ഗാത്മകത ആലംകോട് ലീലാകൃഷ്ണൻ

കക്കിടിപ്പുറം: സമൂഹത്തിലാകമാനം വളർന്നുവരുന്ന ഹിംസാത്മകയ്ക്ക് പരിഹാരം വരുംതലമുറയുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജാതി,മത,വർണ്ണ,വർഗ്ഗ വ്യത്യാസങ്ങളുടെ നിസ്സാരത കോവിഡ് മഹാമാരി നൽകിയ സന്ദേശമാണെന്നും, അത് വളരെവേഗം മനുഷ്യൻ മറന്നുപോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കക്കിടിപ്പുറം സംസ്കൃതി സ്കൂളിൽ കെ പി എസ് എ സഹോദയ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനാറ് സി ബി എസ് ഇ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം പടിഞ്ഞാറങ്ങാടി എസ്.എ വേൾഡ് സ്കൂൾ, കക്കിടിപ്പുറം സംസ്കൃതി സ്കൂൾ എന്നിവിടങ്ങളിലായി നടന്നുവരികയാണ്.

കെ പി എസ് എ സംസ്ഥാന അധ്യക്ഷൻ പി.പി. യൂസഫലി സാഹിബ്‌ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ പി എസ് എ സഹോദയ ട്രഷറർ ജയൻ കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡന്റ് എ പി അഷ്റഫ് സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. രാമദാസ് എന്നിവർ സംസാരിച്ചു. 

കെ പി എസ് എ സംസ്ഥാന സെക്രട്ടറി ലത്തീഫ് പാണക്കാട്, കെ പി എസ് എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പ്രമോദ് തലാപ്പിൽ, കെ പി എസ് എ സഹോദയ സെക്രട്ടറി ദീപ ഒ ടി , ശ്രീജിത പ്രദീപ്, ബീമ ബീവി, ബാലകൃഷ്ണൻ രാമദാസ്, കബീർ ഇടക്കയിൽ, നിധീഷ്, ശാന്തിനി, ഷഹർബാൻ, അന്ന, അനിത പ്രമോദ് എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം