തൃത്താല ഉപജില്ല ശാസ്ത്രോത്സവത്തിന് ചാലിശ്ശേരിയിൽ തുടക്കം

ചാലിശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തൃത്താല ഉപജില്ല ശാസ്ത്രോത്സവത്തിന് ചൊവ്വാഴ്ച തുടക്കമായി. ശാസ്ത്രോത്സവo പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ വിജീഷ് കുട്ടൻ അധ്യക്ഷനായി.

 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണി , പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാഹിറ ഖാദർ,തൃത്താല എ ഇ ഒ കെ.പ്രസാദ്, സിഎംസി പ്രസിഡൻറ് റഫീഖ്, , പിടിഎ പ്രസിഡൻറ് പി വി രജീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി പി വിജയൻ , പ്രിൻസിപ്പാൾ ഡോ. സജീന ഷൂക്കൂർ എച്ച്.എം. ഇൻചാർജ് ഷീന പി ശങ്കർ എന്നിവരും ജനപ്രതിനിധികളും ,രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.

യോഗാനന്തരം വിദ്യാർത്ഥികൾ അവതരിപ്പിച്ച ശാസ്ത്ര നാടകവും അരങ്ങേറി ശാസ്ത്ര-സാമൂഹ്യ-ഗണിതശാസ്ത്ര-പ്രവർത്തി പരിചയ- ഐ. ടി മേളകളിലായി മുവ്വായിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രമേള വ്യാഴാഴ്ച സമാപിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം