ചാലിശ്ശേരിയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കാലങ്ങളായി തകർന്ന നിലയിൽ

ചാലിശ്ശേരിയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കാലങ്ങളായി തകർന്ന നിലയിൽ. ചാലിശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കാലങ്ങളായി തകർന്നു കിടക്കുന്നത്.

തൊട്ടടുത്ത ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർമാരും, ദിവസവും അടക്കാമാർക്കറ്റിലേക്കെത്തുന്ന കർഷകരും പറയുന്നത്. നവീകരിച്ചാൽ വിദ്യാർഥികൾക്കും, അടക്കാ കർഷകർക്കും , ഓട്ടോഡ്രൈവർമാർക്കും നാട്ടുകാർക്കും ഏറെ പ്രയോജനമാകുന്ന ഈ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാൻ ഇനിയെങ്കിലും തയ്യാറയെങ്കിൽ എന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രമെന്നും, കാലങ്ങളായി തകർന്ന് കിടക്കുന്ന ഈ കേന്ദ്രം നവീകരിക്കാൻ ശ്രമിക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ പറഞ്ഞു. പഞ്ചായത്തിൽ അസി. എഞ്ചിനീയറുടെ തസ്തിക കാലങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണെന്നും ഇത്തരത്തിലുള്ള  പ്രധാന ജീവനക്കാരില്ലാത്തത് വികസന പ്രവർത്തനങ്ങൾക്ക്  തടസ്സം നേരിടുന്നതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം