കൂറ്റനാട് ടൗൺ വിപുലീകരണം; കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മന്ത്രിക്ക് നിവേദനം നൽകി

കൂറ്റനാട് ടൗൺ റോഡ്  അലൈൻമെന്റ് ക്ലിയറിങ്ങിനോടോപ്പമുള്ള ടൗൺ വിപുലീകരണ പ്ലാൻ നടപ്പിലാക്കുമ്പോൾ  കെട്ടിടവും സ്ഥലവും നഷ്ടപ്പെടുന്ന കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന്  വേണ്ടി കെട്ടിട ഉടമകളുടെ ഒരു യോഗം വിളിക്കുവാനും, പ്രായോഗികവും ശാസ്ത്രീയവുമായ രീതിയിൽ നടപ്പാക്കാൻ വേണ്ട വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി യോഗം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി.

കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (KBOWA) കൂറ്റനാട് യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് കുട്ടി ഹാജി,സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്   നിവേദനം നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം