പെരിങ്ങോട് –കറുകപ്പൂത്തൂർ റോഡിൽ വൻകുഴികൾ

കൂറ്റനാട്: പൂർണമായും തകർന്ന കറുകപ്പൂത്തൂർ– പെരിങ്ങോട് റോഡിൽ അപകടം നിത്യസംഭവമെന്നു നാട്ടുകാർ പറയുന്നു. പെരിങ്ങോട് ടൗണിലടക്കം വൻ കുഴികളാണു രൂപപ്പെട്ടിട്ടുള്ളത്. റൂട്ട് ബസുകളടക്കം ഒട്ടേറെ വാഹനങ്ങൾ പോകുന്ന റോഡാണിത്. മന്ത്രി എം.ബി.രാജേഷിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു പുനർനിർമാണം നടക്കുന്ന പാതയാണിത്.

അതേസമയം രണ്ടു വർഷമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പേരുപറഞ്ഞു കുഴികൾ അടയ്ക്കാത്തതിനാൽ ഭീമൻ കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങളാണ് ഓരോ ദിവസവും അപകടത്തിൽപെടുന്നത്. നിർമാണം പൂർത്തിയാകുന്നതിനു സമയമെടുക്കുമെന്ന സാഹചര്യത്തിൽ റോഡിന്റെ അപകടാവസ്ഥയ്ക്കു പരിഹാരം കാണാൻ തയാറാകണമെന്നതാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം