തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാട്ടിരിയിൽ നിർമ്മിച്ച പകൽ വീടിന്റെ പ്രവർത്തനോദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന നിർവ്വഹിച്ചു. P.R കുഞ്ഞുണ്ണി (ബ്ലോക്ക് വൈസ് പ്രസിഡണ്ട് ) അധ്യക്ഷത വഹിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി സുഹറ, വൈസ് പ്രസിഡന്റ് CM മനോമോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, മറ്റ് ഗ്രാമപഞ്ചായത്ത് മെംബർമാർ, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. അംഗൻവാടി ടീച്ചർമാർ, ആശവർക്കർമാർ, കുടുംബശ്രി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ രാധിക രതീഷ് നന്ദി രേഖപ്പെടുത്തി.
Tags
തിരുമിറ്റക്കോട്