തൃത്താല മണ്ഡലത്തിലെ പൂർത്തീകരിച്ച 11 കോടിയുടെ പദ്ധതികൾ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും, പാലത്തറഗേറ്റ് - അഞ്ചുമൂല റോഡിന്റെ പണി മുടങ്ങിയത് കരാറുകാരന്റെ അനാസ്ഥ മൂലം; എംബി രാജേഷ്

തൃത്താലക്ക് പുതുവർഷ സമ്മാനമായി 39.96 കോടിയുടെ പദ്ധതികളെന്ന് മന്ത്രി എംബി രാജേഷ്.

തൃത്താല എംഎൽഎയും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ എംബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പ്:-

തൃത്താലക്ക് പുതുവർഷ സമ്മാനമായി പണി പൂർത്തിയാക്കിയ 11.02 കോടി രൂപയുടെ 17 പദ്ധതികൾ ജനുവരി മാസത്തിൽ മാത്രം ഉദ്ഘാടനം ചെയ്യും.28.94 കോടി രൂപയുടെ ആറ് പദ്ധതികളുടെ നിർമ്മാണോദ്‌ഘാടനവും ജനുവരിയിൽ ആരംഭിക്കും. ഈ പദ്ധതികളെല്ലാം കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ അനുവദിച്ചു കിട്ടിയവയും പ്രവൃത്തി ആരംഭിച്ചവയുമാണ്.

നിർമ്മാണം പൂർത്തിയാക്കി ജനുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ

===================================

വെള്ളിയാങ്കൽ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസ് അപ്സ്ട്രീമിലേക്ക് മാറ്റി സ്ഥാപിക്കൽ -2.20 കോടി

ജി യു പി എസ് കക്കാട്ടിരി സ്കൂളിന് പുതിയ ബിൽഡിംഗ്- 2 കോടി

മേഴത്തൂർ വട്ടോളിക്കാവ് റോഡ് -5 കോടി രൂപ 

പെരുമണ്ണൂർ കോട്ടക്കാവ് അമ്പലം റോഡ്- 10ലക്ഷം 

കൈ പ്രക്കുന്ന് റോഡ്- 10 ലക്ഷം

ആലിക്കര വെള്ളച്ചാൽ റോഡ് -10 ലക്ഷം 

കുണ്ടുപറമ്പ് റോഡ് -10 ലക്ഷം 

കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരണം- 35 ലക്ഷം

കൂടല്ലൂർ സ്കൂളിന് ലാബ് -22 ലക്ഷം 

കൂടല്ലൂർ താന്നിക്കുന്ന് റോഡ്- 10 ലക്ഷം 

ബംഗ്ലാവ് കുന്ന് റോഡ് -10 ലക്ഷം

തച്ചറംകുന്ന് റോഡ്- 10 ലക്ഷം

മാട്ടായ അച്യുതപുരം റോഡ് -15 ലക്ഷം

മല ചേരും ശേഖരപുരം റോഡ്- 15 ലക്ഷം 

ആലൂർ കാശാ മുക്ക് റോഡ്- 10 ലക്ഷം 

കുണ്ടുകാട് പൂലേരി റോഡ് -10 ലക്ഷം

രാധമ്മ മെമ്മോറിയൽ ആനക്കര ശിവക്ഷേത്രം റോഡ്- 15 ലക്ഷം

ജനുവരിയിൽ നിർമ്മാണം ആരംഭിക്കുന്നവ 

=====================================

വട്ടോളി കറുകപുത്തൂർ റോഡ് -8 കോടി

ജിഎച്ച്എസ്എസ് ചാത്തന്നൂർ പുതിയ കെട്ടിടം- 3.90 കോടി

കൂറ്റനാട് ടൗൺ നവീകരണം അലൈൻമെന്റ് കല്ലിടൽ-13.29 കോടി :

ജി എൽപിഎസ് ചാലിശ്ശേരിക്ക് പുതിയ കെട്ടിടം- 1.20 കോടി രൂപ

ആനക്കര കാലടി റോഡ് -2കോടി 

തൃത്താല റസ്റ്റ് ഹൗസ് നവീകരണം -55 ലക്ഷം

പാലത്തറഗേറ്റ് -അഞ്ചുമൂല റോഡ്

================================

കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കണം എന്ന് ആഗ്രഹിച്ചിട്ടും സാങ്കേതികവും നിയമപരവുമായ കാരണങ്ങളാൽ പൂർത്തിയാക്കാനാവാതെ പോയതാണ് പാലത്തറ ഗേറ്റ് - അഞ്ചുമൂല റോഡ്. തീർത്തും അപ്രതീക്ഷിതവും നമ്മുടെ നിയന്ത്രണങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങളാണ് സംഭവിച്ചത്. ഇ ടെണ്ടർ വഴി കാസർഗോഡ് ഉള്ള കരാറുകാരനാണ് നിർമ്മാണം ഏറ്റെടുത്തത്. അയാളുടെ കുറ്റകരമായ അനാസ്ഥയും കെടുകാര്യസ്ഥതയും പണി വൈകിപ്പിച്ചു. കരാറുകാരന്റെ കാസറഗോഡ് ഉള്ള വീട്ടിലേക്ക് ആളുകളെ അയച്ചു ആളെ സ്ഥലത്തെത്തിച്ച് കടുത്ത സമ്മർദ്ദം ചെലുത്തിയ ശേഷമാണ് പണി ആരംഭിച്ചതും. പണികൾ ഇഴഞ്ഞു നീങ്ങിയപ്പോൾ കരാർ നിബന്ധനയിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമായപ്പോൾ കരാറുകാരൻ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. കേസ് ഇപ്പോൾ കോടതിയുടെ മുന്നിലാണ്. വളരെ വേഗത്തിൽ തന്നെ ഈ പ്രശ്നം മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. 2024 ന്റെ തുടക്കത്തിൽ തന്നെ ഈ റോഡിന്റെ ദുര്യോഗം അവസാനിപ്പിക്കാനാവും എന്ന ശുഭപ്രതീക്ഷയാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം