ആറാമത് കൂറ്റനാട് ദേശോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

ആറാമത് കൂറ്റനാട് ദേശോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. യോഗത്തിൽ ജോ: സെക്രട്ടറി ഫൈസൽ കൂറ്റനാട് സ്വാഗതം പറഞ്ഞു കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് രവി കുന്നത്ത് അധ്യക്ഷനായിരുന്നു. സ്വാഗത സംഘം രൂപീകരണ യോഗം ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ കുഞ്ഞുണി ഉത്ഘാടനം ചെയ്തു.

കേന്ദ്ര കമ്മറ്റി സെക്രട്ടറി പി എ അബ്ദുൾ ഹമീദ് റിപ്പോർട്ട് അവതരിപ്പിച്ചു.

സംഘാടക സമിതി രൂപികരണത്തെ പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ ,നാഗലശ്ശേരി പ്രസിഡണ്ട് വി.വി ബാലചന്ദ്രൻ സി പി എം ഏരിയാ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ ,ബി ജെ പി നേതാവ്  കെ.പി കുഞ്ഞൻ ,വ്യാപാരി നേതാക്കളായ കെ.ആർ ബാലൻ ,മഹിമ സിദ്ധിക്ക് ,നാഗലശ്ശേരി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.വി സുന്ദരൻ മെമ്പർ ഇന്ദിര ,ഷീബ മോഹനൻ സി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണിയെയും വൈസ് ചെയർമാൻമാരായി പഞ്ചായത്ത് പ്രസിഡണ്ട്മാരായ വി വി ബാലചന്ദ്രൻ,പി ബാലൻ,പി കെ ജയ, ഏ വി.സന്ധ്യ തുടങ്ങിയവരെയും രക്ഷാധികാരികളായി
ടി.പി മുഹമ്മദ് മാസ്റ്റർ, സി.വി ബാലചന്ദ്രൻ,
കെ.പി കുഞ്ഞൻ, കെ.ആർ ബാലൻ, മഹിമ സിദ്ധിക്ക് എന്നിവരെയും
കൺവീനർമാരായി പി എ അബ്ദുൾ ഹമീദ്
രവികുന്നത്ത് എന്നിവരെയും 60 അംഗ എക്സികൂട്ടിവ് കമ്മറ്റിയെയും തെരെഞ്ഞടുത്തു.
കേന്ദ്ര കമ്മറ്റി കോ: ഓഡിനേറ്റർ ഫൈസൽ കുഞ്ഞുമോൻ ഏർക്കര മണി സുമിത് സുന്ദർ എന്നിവരും സംസാരിച്ചു. ട്രഷറർ ഗഫൂർ ന്യൂ ബസാർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം