വാഹനത്തിൽ പോകവേ നെഞ്ചു വേദന, തൃത്താലയിൽ യുവാവ് മരണപ്പെട്ടു

തൃത്താല വി.കെ.കടവ് സ്വദേശി അറക്കപറമ്പിൽ ഫൈസൽ എ.പി (44) മരണപ്പെട്ടു. തൃത്താലയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡ്രൈവറായ ഫൈസലിനെ ബുധനാഴ്ച രാവിലെ സ്കൂൾ വാഹനത്തിൽ പോകവേ നെഞ്ചുവേദനയെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുവെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം ബുധനാഴ്ച്ച രാത്രി 10 മണിക്ക് വികെ കടവ് ജുമാ മസ്ജിദിൽ സംസ്കരിക്കും. പരേതനായ അബ്ദുറസാഖ്  മറിയ എന്നിവരാണ് മാതാപിതാക്കൾ, ഭാര്യ ആയിഷ, മക്കൾ: മിസ്ന, ഫയാസ് റസാഖ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം