കരിമ്പ പാലക്കൽ പീടിക സ്വദേശി ഒമാനിൽ നിര്യാതനായി

ചാലിശ്ശേരി: കരിമ്പ പാലക്കൽ പീടിക സ്വദേശി അച്ചാരത്ത് മുഹമ്മദ്‌ ഷഫീഖ് (27) ഒമാനിൽ മരണപ്പെട്ടു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങിയ മുഹമ്മദ്‌ ഷഫീഖ് നേരം വെളുത്തിട്ടും എഴുന്നേൽക്കാതായതിനെതുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അച്ചാരത്ത് ഉമർ-നഫീസ എന്നവരുടെ മകനാണ് മുഹമ്മദ്‌ ഷഫീഖ്. ഭാര്യ അനീഷ സി.പി, മൃതദേഹം ഒമാനിൽ നിന്നും നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം