കപ്പൂർ വെള്ളിച്ചാത്തൻകുളങ്ങര മണി എന്ന കുഞ്ഞുമുഹമ്മദ് (64) മദീനയിൽ നിര്യാതനായി. രണ്ടാഴ്ച മുമ്പ് കുടുംബ സമേതം ഉംറ നിർവഹിക്കാൻ പോയി മക്കയിലെ കർമ്മങ്ങൾ കഴിഞ്ഞ് മദീനയിൽ എത്തുകയും അവിടെ നിന്നും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്‌ച്ച സൗദി സമയം രാവിലെയാണ് അന്ത്യം സംഭവിച്ചത്. മദീനയിൽ ഇന്ന് വൈകുന്നേരം ഖബറടക്കം നടക്കുമെന്നാണ് വിവരം. ഭാര്യ ഫാത്തിമ.
Tags
വിയോഗം