തൃത്താല : യൂത്ത് ലീഗ് യൂത്ത് മാർച്ച് സമാപന സമ്മേളനം ഇന്ന് തൃത്താലയിൽ. വിദ്യേഷത്തിനെതിരെ ദുർഭരണത്തിന് എതിരെ യൂത്ത് ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 22നാണ് യൂത്ത് മാർച്ച് പ്രയാണം തുടങ്ങിയത്, വിദ്യേഷ പ്രചാരകരും അഴിമതി ഭരണക്കാരുമായ സർക്കാറിനതിരെ ജനരോഷം ഉയർത്തി ജില്ലയിലെ നിയോജകമണ്ഡലങ്ങിലൂടെ സഞ്ചരിച്ച യൂത്ത് മാര്‍ച്ച് ബഹുജന പങ്കാളിത്തത്തോടെ നിള നദീതടത്തിൽ സമാപിക്കും. നാട് ആവശ്യപ്പെടുന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ചിൽ കണ്ണിയായി ചേരുന്നതിന് മണ്ഡലത്തിലെ യൂത്ത് ലീഗ് പ്രവർത്തകർ സജ്ജരായി കഴിഞ്ഞു. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൂറ്റനാട് ന്യൂബസാറിൽനിന്ന് യൂത്ത് മാർച്ച് ആരംഭിക്കും. മേഴത്തൂർ, വൈദ്യമഠം, തെക്കേ ഭാഗം, തൃക്കാല ടൗൺ, കുമ്പിടി തിരുവ് വഴിയാണ് ജാഥ പ്രയാണം. കുമ്പിടി റോഡിൽ സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. ഇ ടി. മുഹമ്മദ് ബഷീർ,അബ്ദുസമദ് സമദാനി, പി..കെ. ഫിറോസ്, വി.ടി ബല്‍റം തുടങ്ങിയവർ പ്രസംഗിക്കും.