പട്ടാമ്പി ഫയർ & റെസ്ക്യൂ ഹോം ഗാർഡ് മരിച്ച നിലയിൽ

പട്ടാമ്പി ഫയർ & റെസ്ക്യൂ ഹോം ഗാർഡിനെ മരിച്ച നിലയിൽ കണ്ടെത്തി. മരുതൂർ പുലാശ്ശേരിക്കരയിൽ മുരളി യെയാണ് മരുതൂരിലെ കാട്ടിൽ മരത്തിൽ കെട്ടിതൂങ്ങിയ നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. സിആർപിഎഫ് റിട്ടയർ കൂടിയാണ് മുരളി.

ഇന്ന് ഉച്ചയോടെ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിലെ  പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം ഷൊർണൂരിൽ സംസ്കരിച്ചു. ഭാര്യ ജ്യോതി, മക്കൾ ജിഷ്ണു എൻ നായർ, അമൃത N നായർ. ഷൊർണുർ നിലയത്തിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു.

🛑 ശ്രദ്ദിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം