പട്ടാമ്പി: കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതിൽ ഉമ്മർ- മുബീന ദമ്പതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്.
വീടിനോടു ചേർന്നു നൂറു മീറ്റർ അകലെയാണ് കുളം. വൈകീട്ട് മൂന്ന് മണിയോടെ കുട്ടിയെ കണാതായി. തിരച്ചിലിനൊടുവിലാണ് കുളത്തിൽ നിന്നു കുട്ടിയെ കിട്ടിയത്. ഉടനെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുറന്നിട്ട വീടിന്റെ ഗേറ്റിലൂടെ വീടിന്റെ മുൻവശത്തുള്ള പറമ്പിലെ പഞ്ചായത്ത് കുളത്തിൽ വീണാണ് കുടുംബത്തെയും നാടിനെയും നടുക്കിയ അപകടം നടന്നത്.
കൊപ്പം പോലീസ് നടപടികൾ സ്വീകരിച്ചുവരുന്നു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും ശേഷം മൃതദേഹം സംസ്കരിക്കും.
Tags
പ്രാദേശികം