മനസ്സ് കല്ലടത്തൂർ ട്രോമ കെയർ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ജില്ലാ ട്രോമ കെയറിന്റെ നേതൃത്വത്തിൽ മനസ്സ് ഒരുക്കിയ "അപകടരക്ഷാ പരിശീലന" ക്ലാസ്സിൽ വീട്ടമ്മമാരും യുവാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ട്രോമ കെയർ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ, സെക്രട്ടറി ഫാറൂഖ്, തൃത്താല സ്റ്റേഷൻ യൂണിറ്റ് കോഡിനേറ്റർ ഉമ്മർ, അക്ബർ, രാമൻകുട്ടി, സിദ്ധിഖ്, റിയാസ് എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ അറിവുകളാണ് ഈ ക്ലാസ്സിലൂടെ ലഭിച്ചതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ പരിശീലനം നേടുന്നതിനും സന്നദ്ധ സേവനത്തിനും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തയ്യാറെന്ന് അറിയിച്ചത് ആവേശകരമായി. മനസ്സ് സെക്രട്ടറി പ്രമോദ് സ്വാഗതവും പ്രസിഡന്റ് നാസർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം