കുന്നംകുളം തുറക്കുളം മത്സ്യ മാർക്കറ്റിൽ വൻ കവർച്ച .സംയുക്ത ട്രേഡ് യൂണിയൻ ഓഫീസിലെ അലമാരകളിലായി സൂക്ഷിച്ച 15 ലക്ഷത്തോളം രൂപ കവർന്നു. ഞായറാഴ്ച പുലർച്ചെ 1 മണിയോടെയാണ് മോഷണം നടന്നത്.
ഞായറാഴ്ച രാത്രി 7 മണിയോടെ യൂണിയൻ തൊഴിലാളികൾ എത്തിനോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഞായറാഴ്ച മാർക്കറ്റ് അവധിയായതിനാൽ മാർക്കറ്റിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. യൂണിയൻ ഓഫീസിനുള്ളിൽ സ്ഥാപിച്ച ക്യാമറ കവറും തുണിയും ഉപയോഗിച്ച് മറച്ച മോഷ്ടാവ് സ്ഥാപനത്തിനു മുമ്പിലെ സിസിടിവി ക്യാമറ തല്ലി തകർത്തു. സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.
സംഭവം കുന്നംകുളം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പോലീസ് ഓഫീസർ പ്രശോബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.