തൃശൂർ പൂരം രാത്രി എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ് ഇടഞ്ഞോടിയത്.സ്വരാജ് റൗണ്ടിൽ നിന്നും എം ജി റോഡിലേക്കുള്ള വഴിയാണ് ആന വിരണ്ടോടിയത്. ഉടൻ സ്ഥലത്തെത്തിയ എലിഫൻ്റ് സ്ക്വാഡ് ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ രാജൻ കൺട്രോൾ റൂമിൽ ഇരുന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി സംഭവസ്ഥലം സന്ദര്‍ശിച്ചു. ആന വിരണ്ടോടിയതിനെ തുടർന്നുണ്ടായ തിരക്കിൽ 42 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 4പേരെ തൃശൂർ മെഡിക്കൽ കോളേജിലും 38പേരെ തൃശൂർ ജില്ലാ ആശുപത്രിയിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Tags
തൃശൂർ