സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്; തൃത്താലയിൽ രണ്ട് വാർഡുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തൃത്താല നിയോജകമണ്ഡലത്തിൽ രണ്ടിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പള്ളിപ്പാടം എന്നീ രണ്ടു വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പട്ടിത്തറ, തിരുമിറ്റക്കോട് വാർഡ് മെമ്പർമാരായിരുന്ന എം.കെ ഉണ്ണികൃഷ്ണൻ, പി.എം രാജേഷ് എന്നിവരുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ പതിനാലാം വാർഡ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റും, തിരുമിറ്റക്കോട് പതിനൊന്നാം വാർഡ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുമാണ്.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പെന്നും കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചിരുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ വിഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 13ന് പത്തിനാണ് വോട്ടെണ്ണല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം